ഇമിഗ്രേഷന്‍

ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
ഇംഗ്ലണ്ടിലും വെയില്‍സിലും അണ്ടര്‍ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്കുള്ള ട്യൂഷന്‍ ഫീസ് കുത്തനെ ഉയര്‍ത്തി. ഒപ്പം കുട്ടികള്‍ക്കുള്ള മെയിന്റനന്‍സ് വായ്പകളും കൂട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ എടുക്കാനുള്ള അവസരം നല്‍കും. സര്‍വകലാശാലകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം വേണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കേയാണ് പുതിയ നീക്കം. ഫീസ് ഉയര്‍ത്തുന്നത് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വലിയ ബാധ്യതയുണ്ടാക്കുമെന്ന വിമര്‍ശനം ശക്തമാണ്. 2017ന് ശേഷം ഇംഗ്ലണ്ടില്‍ ട്യൂഷന്‍ ഫീസ് വര്‍ദ്ധനവ് ഇതാദ്യമാണ്. ഇനിയും സര്‍വകലാശാലകള്‍ക്ക് സാമ്പത്തിക സഹായം വേണമെങ്കില്‍ ദീര്‍ഘകാല ഫണ്ടിങ്ങിനുള്ള നടപടികളും ആലോചനയിലുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. വെയില്‍സിലും ഇംഗ്ലണ്ടിലും അണ്ടര്‍ ഗ്രാജ്വേറ്റ് പഠനത്തിന് വാര്‍ഷിക ഫീസ് 285 പൗണ്ടാണ് വര്‍ദ്ധിച്ചത്. മുമ്പുള്ളതിനേക്കാള്‍ മൂന്നു ശതമാനം വര്‍ദ്ധിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ചിലവ്

More »

കഴിഞ്ഞവര്‍ഷം മാത്രം ഇംഗ്ലണ്ടിലും വെയില്‍സിലും ഏഴ് ലക്ഷം ജനസംഖ്യ വര്‍ധന; കുടിയേറ്റത്തിനെതിരെ മുറവിളി
കുടിയേറ്റ വിരുദ്ധത കൂടിയിരിക്കുന്ന സമയത്ത് എരിതീയില്‍ എണ്ണ ഒഴിച്ചപോലെ ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജനസംഖ്യയില്‍ വന്‍വര്‍ദ്ധന രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്ക് പുറത്ത്. കുടിയേറ്റം തന്നെയാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള രണ്ടാമത്തെ വലിയ വര്‍ദ്ധനയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍. 2024 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ 700,000 പേരുടെ വര്‍ദ്ധനവാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയത്. 1949-ല്‍ വാര്‍ഷിക വര്‍ദ്ധന രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള രണ്ടാമത്തെ വലിയ വര്‍ദ്ധനവാണിത്. 2023 മധ്യത്തോടെ 12 മാസത്തിനിടെ 821,210 പേരുടെ ജനസംഖ്യാ വര്‍ദ്ധനവാണ് റെക്കോര്‍ഡ്. കുടിയേറ്റക്കാര്‍ ബ്രിട്ടനിലേക്ക് റെക്കോര്‍ഡ് തോതില്‍ പ്രവേശിച്ച ഘട്ടം കൂടിയായിരുന്നു ഇത്. രാജ്യത്ത് പ്രവേശിക്കുന്നവരും, മടങ്ങുന്നവരും തമ്മിലുള്ള കണക്കിലെ വ്യത്യാസമായ നെറ്റ് മൈഗ്രേഷനാണ് ജനസംഖ്യാ വര്‍ദ്ധനവിലെ 98 ശതമാനത്തിനും കാരണമെന്നാണ് കണ്ടെത്തല്‍. 2024

More »

അനധികൃത തൊഴിലാളികളെ പൊക്കാന്‍ ഇനി ഭക്ഷണ വിതരണ കമ്പനികളെ ഉപയോഗിക്കാന്‍ ഹോം ഓഫീസ്
അനധികൃതമായി യു കെയില്‍ എത്തുകയും ജോലി ചെയ്യാന്‍ നിയമപരമായ അനുമതി ഇല്ലാതെ വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കു കയറുകയും ചെയ്ത അനധികൃത തൊഴിലാളികളെ പിടികൂടുന്നതിനു ഭക്ഷണ വിതരണ കമ്പനികളെ ഉപയോഗിക്കാന്‍ ഹോം ഓഫീസ്. അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകളുടെ വിവരങ്ങള്‍ വിവിധ ഭക്ഷണ വിതരണ കമ്പനികളുമായി പങ്കുവയ്ക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ഡെലിവെറൂ, ജസ്റ്റ് ഈറ്റ്, ഊബര്‍ ഈറ്റ് തുടങ്ങിയ കമ്പനികളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം, അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയും. അതോടൊപ്പം അനധികൃതമായി ജോലി ചെയ്യുന്നവര്‍ക്ക്, ഡെലിവറി റൈഡര്‍മാര്‍ അവരുടെ അക്കൗണ്ട് പങ്ക് വയ്ക്കുന്നത് നിര്‍ത്തലാക്കാനും സാധിക്കും. യു കെയില്‍ എത്തി ആദ്യ 12 മാസക്കാലമോ അല്ലെങ്കില്‍ അവരുടെ അഭയാപേക്ഷയില്‍ തീര്‍പ്പുണ്ടാകുന്നത് വരെയോ യുകെയില്‍ ജോലി ചെയ്യാന്‍ അനുവാദമില്ല. എന്നാല്‍, ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കുന്ന

More »

യുകെയില്‍ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍; സ്‌കില്‍ഡ് വിസയ്ക്ക് ഡിഗ്രി അനിവാര്യം; കെയര്‍ വര്‍ക്കര്‍ വിസ അവസാനിപ്പിച്ചു
ജൂലൈ മാസം ആദ്യം പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ ധവളപത്രത്തില്‍ ഉള്‍പ്പെട്ടിരുന്ന ആദ്യ ഘട്ട നയങ്ങള്‍ ജൂലൈ 22 മുതല്‍ പ്രാബല്യത്തിലായി. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാരുടെ സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തി പുതിയ നയങ്ങള്‍ നിലവില്‍ വന്നു. വിദേശികളെ ആശ്രയിക്കുന്നത് വെട്ടിക്കുറയ്ക്കുന്നതിനായി കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. ഇമിഗ്രേഷന്‍ ധവളപത്രത്തില്‍ ഉള്‍പ്പെട്ടിരുന്ന ആദ്യ ഘട്ട നയങ്ങള്‍ ജൂലൈ 22 മുതല്‍ പ്രാബല്യത്തിലായി. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ ഉള്‍പ്പെടെ കുടിയേറ്റക്കാരെ ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് നടപ്പായിട്ടുള്ളത്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കുള്ള ശമ്പളപരിധിയും, വിദ്യാഭ്യാസ യോഗ്യതയും ഉയര്‍ത്തുന്നതാണ് പ്രധാന മാറ്റം. ഈ വിസയില്‍ ഏത് ജോലിയാണെങ്കിലും ബാച്ചിലര്‍ ഡിഗ്രിയ്ക്ക് തുല്യമായ ആര്‍ക്യുഎഫ് ലെവല്‍ 6 യോഗ്യത

More »

ജൂലൈ 22ന് വിദേശ റിക്രൂട്ട്‌മെന്റില്‍ സമ്പൂര്‍ണ്ണ നിരോധനം വരുന്നതോടെ കെയര്‍ മേഖല കടുത്ത ആശങ്കയില്‍
യുകെ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ സംബന്ധിച്ച് പുറപ്പെടുവിച്ച ധവളപത്രം കെയര്‍ മേഖലയെ പിടിച്ചുകുലുക്കാന്‍ പാകത്തിലുള്ളതാണ്. ജൂലൈ 25 മുതല്‍ യുകെ കെയര്‍ മേഖലയില്‍ വിദേശ കെയറര്‍മാരുടെ റിക്രൂട്ട്‌മെന്റ് തടയുന്ന നീക്കമാണ് തിരിച്ചടിയാകുന്നത്. വിദേശ കെയറര്‍മാര്‍ ഉള്ളപ്പോള്‍ പോലും കെയര്‍ മേഖലയില്‍ ജീവനക്കാരുടെ ക്ഷാമം നേരിട്ടിരുന്നു. ഈ അവസ്ഥയില്‍ റിക്രൂട്ട്‌മെന്റ് വിലക്ക് വരുന്നതോടെ എന്താവും സ്ഥിതി ? കെയര്‍ വിസ ഉപയോഗിച്ച് വിദേശികളെ ചൂഷണത്തിന് ഇരയാക്കുന്നതും, കുടിയേറ്റത്തിനുള്ള എളുപ്പവഴിയായി ഉപയോഗിച്ചതുമാണ് നിരോധനത്തില്‍ കലാശിച്ചത്. കൂടാതെ 2020 ഒക്ടോബര്‍ മുതല്‍ ഹെല്‍ത്ത് കെയര്‍ വിസാ റൂട്ടിലെത്തിയ 39,000-ഓളം കെയര്‍ ജോലിക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് നഷ്ടമായിട്ടുണ്ടെന്നാണ് കണക്ക്. ഈ അവസരത്തിലാണ് കെയര്‍ ജോലിക്കാരെ കണ്ടെത്താന്‍ നിലവില്‍ രാജ്യത്തുള്ള വിദേശ കെയറര്‍മാര്‍ക്ക്

More »

പോസ്റ്റ് സ്റ്റഡി, ആശ്രിത വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും സ്റ്റുഡന്റ് വിസക്കാരുടെ എണ്ണം ഈ വര്‍ഷം കൂടി!
പോസ്റ്റ് സ്റ്റഡി വിസ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും ആശ്രിത വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും യുകെയിലെത്തുന്ന സ്റ്റുഡന്റ് വിസക്കാരുടെ എണ്ണം 2025 ല്‍ കൂടി! 2025 ലെ ആദ്യ അഞ്ച് മാസങ്ങളില്‍ യുകെയിലേക്കുള്ള പഠന വിസയ്ക്ക് അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം പ്രതീക്ഷിക്കാത്ത വര്‍ധന രേഖപ്പെടുത്തിയതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നു. സര്‍ക്കാര്‍ പോസ്റ്റ്-സ്റ്റഡി വര്‍ക്ക് നിയമങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ പഠന വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്. യുകെ ഹോം ഓഫീസ് ആണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. 2025 ജനുവരി മുതല്‍ മെയ് വരെ 76,400 വിദ്യാര്‍ത്ഥികള്‍ ആണ് യുകെ പഠന വിസയ്ക്ക് അപേക്ഷിച്ചത് . 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 29% വര്‍ധനവ് ആണ് ഇത്. മെയ് മാസത്തില്‍ മാത്രം 18,500 പഠന വിസ അപേക്ഷകള്‍ ഉണ്ടായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം മെയ് മാസവുമായി

More »

ഫാമിലി വിസയ്ക്കുള്ള യുകെയിലെ വരുമാന നിബന്ധന താഴ്ത്തിയേക്കും
ടോറികള്‍ പ്രഖ്യാപിച്ച ഫാമിലി വിസയ്ക്കുള്ള 38,700 പൗണ്ട് വരുമാന പരിധി റദ്ദാക്കിയേക്കും. പങ്കാളിക്ക് യുകെയില്‍ വിസ ലഭിക്കാനായി ബ്രിട്ടീഷ് പൗരന്‍മാരും, രാജ്യത്ത് സെറ്റില്‍ ആയ താമസക്കാരും നേടിയിരിക്കേണ്ട മിനിമം വരുമാനത്തില്‍ കുറവ് വരുത്താമെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഈ കുറവ് വരുത്തല്‍ നെറ്റ് മൈഗ്രേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുമെന്നും ഗവണ്‍മെന്റിന്റെ സ്വതന്ത്ര ഇമിഗ്രേഷന്‍ പാനല്‍ പറഞ്ഞു. മിനിമം വരുമാന പരിധി 23,000 പൗണ്ട് മുതല്‍ 25,000 പൗണ്ട് വരെയാക്കി നിജപ്പെടുത്താന്‍ കഴിയുമെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി പറഞ്ഞു. 2024 ഏപ്രില്‍ മുതല്‍ പങ്കാളിക്ക് വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്ക് ചുരുങ്ങിയത് 29,000 പൗണ്ട് വരുമാനം വേണമെന്നാണ് നിബന്ധന. കൂടാതെ ഫാമിലി വിസയ്ക്കുള്ള വരുമാന പരിധി 38,700 പൗണ്ടിലേക്ക് വര്‍ദ്ധിപ്പിക്കാനുള്ള ടോറി പദ്ധതി ഉപേക്ഷിക്കാമെന്നും പാനല്‍

More »

യുകെയില്‍ വ്യാപക ഇമിഗ്രേഷന്‍ റെയ്ഡ്; നിയമവിരുദ്ധമായി 200 പേരെ കെയറര്‍മാരാക്കിയ സംഘത്തെ പിടികൂടി
ലണ്ടന്‍ : യുകെയില്‍ പരക്കെ ഇമിഗ്രേഷന്‍ റെയ്ഡ്. ബോട്‌സ്വാനയില്‍ നിന്നും 200 പേരെ നിയമവിരുദ്ധമായി യുകെയിലെത്തിച്ചെന്ന് സംശയിക്കപ്പെടുന്ന സംഘത്തിലെ പ്രധാനിയെ ബോര്‍ഡര്‍ പോലീസ് അറസ്റ്റു ചെയ്തു. ചെല്‍റ്റ്‌നാമില്‍ നിന്നുമാണ് 37 വയസുകാരനായ ഒരാളെയാണ് ഇപ്പോള്‍ പിടികൂടിയത്. മാഞ്ചസ്റ്ററിലും നോട്ടിംഗ്ഹാമിലും ഷെഫീല്‍ഡിലും ബ്രാഡ്‌ഫോര്‍ഡിലുമൊക്കെ അറസ്റ്റുകള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യാജ വിവരങ്ങള്‍ നല്‍കി അഭയാര്‍ത്ഥി ആനുകൂല്യങ്ങള്‍ നേടാന്‍ ശ്രമിക്കുകയും കൃത്യമായ പരിശീലനങ്ങള്‍ നേടാതെ കെയര്‍ ഹോമുകളില്‍ ജോലി ചെയ്യുകയും ചെയ്തവരെ പിടികൂടിയതിനു പിന്നാലെയാണ് അവരെ സഹായിച്ച സംഘത്തിലെ പ്രധാനിയേയും അറസ്റ്റു ചെയ്തത്. 33നും 50നും ഇടയില്‍ പ്രായമുള്ള മൂന്നു പുരുഷന്മാരെയും ഒരു സ്ത്രീയേയുമാണ് മാഞ്ചസ്റ്റര്‍, നോട്ടിംഗ്ഹാം, ഷെഫീല്‍ഡ്, ബ്രാഡ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നും ബോര്‍ഡര്‍ പൊലീസ് അറസ്റ്റു

More »

വിസാ നിയന്ത്രണം: യു കെ വിട്ടത് 58,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും, ജോലിക്കാരും
യുകെ വിസാ നിയന്ത്രണത്തില്‍ ഇന്ത്യക്കാരുടെ സ്വപ്‌നങ്ങള്‍ പൊലിയുന്നു. വിസാ നിയന്ത്രണത്തില്‍ ഇതിനോടകം രാജ്യം വിട്ടത് 58,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും, ജോലിക്കാരും ആണ്. യുകെയില്‍ നിന്നും മടങ്ങിയ ഏറ്റവും വലിയ ജനവിഭാഗം ഇന്ത്യക്കാര്‍ ആണ്. രാജ്യത്തേക്ക് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ പഠിക്കാനും, ജോലിക്കുമായും എത്തുന്നത് ഭാവിയില്‍ സ്ഥിരതാമസം ഉറപ്പിക്കാമെന്ന സ്വപ്‌നം കണ്ടുതന്നെയാണ്. ഭൂരിഭാഗം പേരും ഈ സ്വപ്‌നം കാണുന്നു. എന്നാല്‍ ബ്രിട്ടന്‍ നിയമപരമായുള്ള കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുമ്പോള്‍ ഇന്ത്യക്കാരെ സംബന്ധിച്ച് ഈ സ്വപ്‌നങ്ങള്‍ അസ്തമിക്കുന്ന ലക്ഷണമാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുകെ വിട്ടിറങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും, ജോലിക്കാരുടെയും എണ്ണം ഇതിന് സ്ഥിരീകരണം നല്‍കുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions