ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റിക്ക് നവനേതൃത്വം
യുകെയില്‍ ചെസ്റ്റര്‍ ഫീല്‍ഡ് ആസ്ഥാനമായി സാമൂഹിക കലാ സംഘടനയായ സി.എം.സി.സിയുടെ 2025-26 ലേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് ഭാരവാഹികളെ കഴിഞ്ഞ ദിവസം പൊതുയോഗം ചേര്‍ന്ന് തിരഞ്ഞെടുത്തു. സമൂഹത്തിന്റെ നന്മക്കു വേണ്ടിയും, കലാസാംസ്‌കാരിക രംഗത്തെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധാരണക്കാരുടെ ഒരു സ്‌നേഹകൂട്ടായ്മയായി ഇതിനോടകം തന്നെ സി.എം.സി.സി മാറികഴിഞ്ഞു.
പുതിയ പ്രസിഡന്റ് ആയി ഷൈന്‍ മാത്യുവും, ജനറല്‍ സെക്രട്ടറിയായി സന്തോഷ് പി ജോര്‍ജും, എക്‌സിക്യൂട്ടീവ് കോ കോര്‍ഡിനേറ്റര്‍ സ്റ്റാന്‍ലി ജോസഫ്, വൈസ് പ്രസിഡന്റ് ഷിജോ സെബാസ്റ്റ്യന്‍, ആര്‍ട്‌സ് സെക്രട്ടറി ആന്‍സി ആന്റണി തുടങ്ങി പതിനാറു പേരടങ്ങുന്ന നേതൃത്വനിരയെ സി.എം.സി.സിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ തെരഞ്ഞെടുത്തു.
More »
സീന മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി ടി10 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഞായറാഴ്ച
സാലിസ്ബറി : സാലിസ്ബറിയില്‍ ക്രിക്കറ്റ് ആവേശത്തിന്റെ കൊട്ടിക്കലാശത്തിനായി ഇനി മണിക്കൂറുകള്‍ മാത്രം. സാലിസ്ബറി മലയാളി അസോസിയേഷന്‍ (എസ് എം എ) സംഘടിപ്പിക്കുന്ന സീനാ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്കായുള്ള അഞ്ചാമത് ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 25ന് നടക്കും. റോംസിയിലെ ഹണ്ട്‌സ് ഫാം പ്ലെയിങ് ഫീല്‍ഡില്‍ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂര്‍ണമെന്റ് യുക്മ ദേശീയ സെക്രട്ടറി ജയകുമാര്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിക്കും. തീപാറുന്ന മത്സരങ്ങള്‍ക്ക് വേദിയാകുന്ന ഹണ്ട്‌സ് ഫാം പ്ലെയിങ് ഫീല്‍ഡിലെ മത്സരങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി അറിയിച്ചു.
യുകെയിലെ കരുത്തരായ 8 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ക്യാഷ് പ്രൈസായി 1000 പൌണ്ടും സീന മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 500 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക.
More »
'റിഥം - 25' നൃത്ത സംഗീത നിശ മെയ് 31 ന് ലിവര്‍പൂളില്‍
യുകെയിലെ കലാസാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ലിവര്‍പൂളില്‍ റിഥം - 25 എന്ന പേരില്‍ നൃത്ത സംഗീത നിശ സംഘടിപ്പിക്കുന്നു. മെയ് 31 ശനിയാഴ്ചയാണ് പരിപാടി അരങ്ങേറുന്നത്.
യുകെയിലെ സംഗീത വേദികളിലെ നിറസാന്നിദ്ധ്യങ്ങളും റിഥം യുകെ ഷോ ("Rhythm UK Shows") സാരഥികളുമായ
രഞ്ജിത്ത് ഗണേഷ് (ലിവര്‍പൂള്‍), റോയ് മാത്യു (മാഞ്ചസ്റ്റര്‍), ഷിബു പോള്‍(മാഞ്ചസ്റ്റര്‍), ജിനിഷ് സുകുമാരന്‍ (മാഞ്ചസ്റ്റര്‍)എന്നിവരാണ് ഈ കലാസന്ധ്യയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്
യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന കലാകാരികളും കലാകാരന്മാരും ഒപ്പം അയര്‍ലന്‍ഡില്‍ നിന്നും എത്തുന്ന കലാപ്രതിഭകളും ലിവര്‍പൂളിലെ കാര്‍ഡിനന്‍ ഹെന്നന്‍ സ്കൂളിലെ വമ്പന്‍ സ്റ്റേജില്‍ തങ്ങളുടെ കലാപ്രകടനങ്ങള്‍ കാഴ്ചവയ്ക്കും.
മലയാളത്തിലും ബോളിവുഡിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ചലച്ചിത്ര താരം ഡിസ്നി ജെയിംസ് മുഖ്യാതിഥിയായെത്തുന്ന
More »
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും
കോള്‍ചെസ്റ്ററിലെ ആദ്യകാല മലയാളി സംഘടനയായ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി വാര്‍ഷിക പൊതു യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പൂം നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡറ്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി അജയ് പിള്ള കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ രാജി ഫിലിപ്പ് വാര്‍ഷിക കണക്ക് അവതരണവും നടത്തി. പ്രസിഡന്റായി ജോബി ജോര്‍ജിനെ വീണ്ടും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍, സീമ ഗോപിനാഥ് (സെക്രട്ടറി), ടോമി പറയ്ക്കല്‍ (ട്രഷറര്‍) ജിമിന്‍ ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഷാജി പോള്‍ (ജോയിന്റ് സെക്രട്ടറി), നീതു ജിമിന്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ജെയിസണ്‍ മാത്യു (സ്പോര്‍ട്ട്സ് കോ- ഓര്‍ഡിനേറ്റര്‍), അനൂപ് ചിമ്മന്‍ (സോഷ്യല്‍ മീഡിയ കോ ഓഡിനേറ്റര്‍), സുമേഷ് അരന്ദാക്ഷന്‍ (യുക്മ കോഡിനേറ്റര്‍), തോമസ് രാജന്‍ (യുക്മ കോഡിനേറ്റര്‍), ടോമി പാറയ്ക്കല്‍ (യുക്മ
More »
എട്ടാമത് യൂറോപ്യന്‍ ക്നാനായ സംഗമം ജൂണ്‍ 28ന് ലെസ്റ്ററില്‍; ഒരുക്കങ്ങള്‍ തുടങ്ങി
എട്ടാമത് യൂറോപ്യന്‍ ക്നാനായ സംഗമം ജൂണ്‍ 28ന് ലെസ്റ്റര്‍ മെഹര്‍ സെന്ററില്‍ യുകെയിലുള്ള എല്ലാ പള്ളികളുടെയും നേതൃത്വത്തിലും യൂറോപ്യന്‍ ക്നാനായ കമ്മ്യൂണിറ്റിയുടെ ആദിമുഖ്യത്തിലും നടത്തും. അതിനാവശ്യമായി 80 പേര്‍ അടങ്ങുന്ന വിവിധ കമ്മറ്റികള്‍ രൂപം കൊണ്ടു. അതില്‍ നിന്നും 20 പേര്‍ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രാബല്യത്തില്‍ വന്നു. ഈ എട്ടാമത് യൂറോപ്യന്‍ സംഗമത്തിന്റെ പ്രസിഡന്റ് ഫാ. ബിനോയ് തട്ടാന്‍കുന്നേല്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ അപ്പു മണലിത്തറ, ജനറല്‍ ട്രഷറര്‍ ജിനു കുര്യാക്കോസ് കോവിലാല്‍, ജനറല്‍ സെക്രട്ടറി കുരുവിള തോമസ് ഒറ്റത്തികാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
സംഗമത്തില്‍ ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്താ കുര്യാക്കോസ് മോര്‍ സെവേറിയോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്തിലും യുകെയിലുള്ള എല്ലാ വികാരിമാരുടെ നേതൃത്വത്തില്‍ വി.കുര്‍ബാനയും സമുദായ സെക്രട്ടറി, സമുദായ
More »
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ 21ന് ലിവര്‍പൂളില്‍
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ 21നു ലിവര്‍പൂളില്‍ നടക്കും. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. നോര്‍ത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷന്‍ ആയ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ 21 തീയതി ലിവര്‍പൂളിലെ ലിതെര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ വച്ച് വിപുലമായ രീതിയില്‍ നടത്തുവാന്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കമ്മിറ്റി തീരുമാനിച്ചു.
കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ഉള്‍പ്പെടുത്തി യുക്മ നടത്തുന്ന കായിക മത്സരങ്ങള്‍ യു കെ യിലെ മലയാളി സമൂഹത്തില്‍ കായിക പ്രേമികളെ ഉത്സവ പ്രതീതി ഉണര്‍ത്തുന്ന ഏക്കാലത്തെയും ഏറ്റവും വലിയ കായികമാമാങ്കമായി മാറിയിട്ടുണ്ട്. കൂടാതെ
More »
സോണിയ ലൂബി യുക്മ നഴ്‌സിംഗ് പ്രൊഫഷണല്‍ ആന്‍ഡ് ട്രെയിനിംഗ് ലീഡ്
യുക്മയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക സംഘടനയായ യുക്മ നഴ്‌സസ് ഫോറത്തിന്റെ (UNF) നഴ്‌സിംഗ് പ്രൊഫഷണല്‍ & ട്രെയിനിംഗ് ലീഡായി സോണിയ ലൂബിയെ യുക്മ ദേശീയ നിര്‍വ്വാഹക സമിതി നിയമിച്ചതായി ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു.
യുക്മ നഴ്‌സസ് ഫോറത്തിന്റെ ആരംഭം മുതല്‍ സഹയാത്രികയായിരുന്ന സോണിയ ലൂബി, യു.എന്‍.എഫ് നഴ്‌സസിന് വേണ്ടി സംഘടിപ്പിച്ച നിരവധി സെമിനാറുകളിലും കോവിഡ് കാലം മുതല്‍ നടത്തി വരുന്ന ഓണ്‍ലൈന്‍ ട്രെയിനിംഗ്കളിലും സ്ഥിരമായി സെഷനുകള്‍ ചെയ്ത് വരുന്നു. യു കെ നഴ്‌സിംഗ് രംഗത്തെ വിവിധ വിഷയങ്ങളെ അധികരിച്ച് തികച്ചും ആധികാരികമായും വളരെ ഭംഗിയായും ട്രെയിനിംഗ് നല്‍കുന്ന സോണിയ യുകെയിലെ മലയാളി നഴ്‌സിംഗ് സമൂഹത്തിന് ചിരപരിചിതയാണ്.
യു എന്‍ എഫ് 2024 മെയ് 11 ന് നോട്ടിംഗ്ഹാമില്‍ വെച്ച് നടത്തിയ നഴ്‌സസ് ഡേ ദിനാഘോഷത്തിന്റെ ട്രെയിനിംഗ് സെഷന്റെ ചുമതല വളരെ ഭംഗിയായി നിര്‍വ്വഹിച്ചത് സോണിയയുടെ സംഘാടക മികവിന്റെ ഉത്തമ
More »
25 വര്‍ഷത്തെ സേവന പാരമ്പര്യത്തില്‍ ലിമ; ഈസ്റ്റര്‍, വിഷു, ഈദ് സംഗമം കലാവിസ്മയങ്ങളുടെ സംഗമമായി
ലിവര്‍പൂള്‍ : ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) തങ്ങളുടെ 25 വര്‍ഷത്തെ സേവന പാരമ്പര്യത്തിന്റെ തിളക്കത്തില്‍ സംഘടിപ്പിച്ച ഈസ്റ്റര്‍, വിഷു, ഈദ് സംയുക്ത ആഘോഷങ്ങള്‍ ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് ആഹ്‌ളാദകരമായ ഒത്തുചേരലും ഓര്‍മ്മിക്കത്തക്ക അനുഭവവുമായി. സംഘടനയുടെ കാല്‍നൂറ്റാണ്ടിന്റെ പ്രവര്‍ത്തനം ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. പഴയ സൗഹൃദങ്ങള്‍ പുതുക്കാനും ലിവര്‍പൂളില്‍ പുതിയതായി എത്തിച്ചേര്‍ന്നവരെ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യാനും ഈ ആഘോഷവേദി ഉപകരിച്ചു.
ലിവര്‍പൂള്‍ കാര്‍ഡിനല്‍ കീനന്‍ ഹൈ സ്‌കൂളില്‍ നടന്ന ലിമയുടെ പരിപാടികള്‍ സാംസ്‌കാരിക വൈവിധ്യവും കലാസമ്പന്നതയും കൊണ്ട് മികച്ചു നിന്നു. ഹാളിനു പുറത്തുനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.
ഈ വര്‍ഷത്തെ കലാപരിപാടികള്‍, 'ഒരുമ' എന്ന പേര്
More »
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദര്ഞ്ജലികള്‍ അര്‍പ്പിച്ച് ഓര്‍മ്മ ഇന്റര്‍നാഷണല്‍
ഫ്രാന്‍സ് മാര്‍പാപ്പ - ലോകരാഷ്ട്രങ്ങളില്‍ വലുപ്പത്തില്‍ ഏറ്റവും ചെറുതായ വത്തിക്കാനിന്റെ തലവനും, 1.4 ബില്യണ്‍ കത്തോലിക്കരുടെ ആത്മീയ നേതാവുമായിരുന്ന അതുല്യനായ വ്യക്തിത്വം. ലളിതമായ ജീവിതം കൊണ്ടും നൂതനമായ ആശയങ്ങള്‍ കൊണ്ടും ലോക ജനതയുടെയും ലോക നേതാക്കളുടെയും ഹൃദയങ്ങളില്‍ ചിരകാലം കൊണ്ട് സ്ഥിരപ്രതിഷ്ഠ നേടിയ മാര്‍പാപ്പ, ക്രൈസ്തവ സമൂഹത്തെയും ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളെയും അതീവദുഃഖത്തില്‍ ആഴ്ത്തിക്കൊണ്ടാണ് കാല യവനികയ്ക്കുള്ളില്‍ മറഞ്ഞത്. മനുഷ്യസ്‌നേഹത്തിന്റെയും കരുണയുടെയും പ്രതീകമായിരുന്ന അദ്ദേഹം, ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കക്ക് മുന്‍പില്‍ തിങ്ങിക്കൂടിയ അനേകായിരം വിശ്വാസികള്‍ക്ക് മാര്‍പ്പാപ്പയ്ക്ക് മാത്രം നല്‍കാവുന്ന ഉര്‍ബി-എത് - ഒര്‍ബി എന്ന ആശിര്‍വാദവും നല്‍കിയ ശേഷം, തിങ്കളാഴ്ച നിത്യസമ്മാനത്തിനായി യാത്രയായി.
ഓര്‍മ്മ ഇന്റെര്‍നാഷ്ണല്‍ ഏപ്രില്‍ 23നു പ്രസിഡന്റ്റ് സജി
More »