അസോസിയേഷന്‍

എം.എം.സി.എ ആതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്പോര്‍ട്സ് മീറ്റ് മാഞ്ചസ്റ്ററില്‍ ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മാഞ്ചസ്റ്റര്‍ : യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ സ്പോര്‍ട്സ് മീറ്റ് നാളെ ശനിയാഴ്ച മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എം.എം.സി.എ) ആതിഥേയത്തില്‍ വിഥിന്‍ഷോ സെന്റ്.ജോണ്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുമെന്ന് റീജിയന്‍ പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസ്, സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം എന്നിവര്‍ അറിയിച്ചു. രാവിലെ 10 മണിക്ക് മാര്‍ച്ച് പാസ്റ്റോടെ മത്സരങ്ങള്‍ ആരംഭിക്കും.

കായികമേളയില്‍ റീജിയന്റെ കീഴിലുള്ള 13 അസോസിയേഷനില്‍ നിന്നുമുള്ള കായിക താരങ്ങള്‍ പങ്കെടുക്കും. വിവിധ പ്രായത്തിലുള്ള ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടത്തുന്നത്. കായിക മേളയോടനുബന്ധിച്ച് നടക്കുന്ന വടംവലി മത്സരത്തില്‍ വിജയികള്‍ക്ക് ഏലൂര്‍ കണ്‍സല്‍ട്ടന്‍സി സ്പോണ്‍സര്‍ ചെയ്യുന്ന 101 പൗണ്ടും, രണ്ടാം സമ്മാനമായി ലൗവ് ടു കെയര്‍ നഴ്സിംഗ് ഏജന്‍സി സ്പോണ്‍സര്‍ ചെയ്യുന്ന 51 പൗണ്ടുമാണ് സമ്മാനമായി ലഭിക്കുന്നത്. ഇത്തവണ ആദ്യമായി 50 വയസിന് മുകളില്‍ ഉള്ളവര്‍ക്കുള്ള മത്സരങ്ങളും കായിക മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ രാവിലെ 10.30 മണിക്ക് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. റീജിയന്‍ കായികമേള വന്‍പിച്ച വിജയമാക്കുവാന്‍ എല്ലാ അംഗ അസോസിയേഷനുകളുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും, എല്ലാവരേയും കായിക മേളയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നതായി റീജിയന്‍ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-

ഷീജോ വര്‍ഗ്ഗീസ്:- 07852931287
തങ്കച്ചന്‍ എബ്രഹാം:- 07883022378
സാജു കാവുങ്ങ:- O7850006328

കായിക മേള നടക്കുന്ന സ്കൂളിന്റെ വിലാസം:-

ST. JOHNS SCHOOL,
WOODHOUSE LANE,
WYTHENSHAWE
MANCHESTER,
M22 9NW.

 • യുക്മ ദേശീയ കലാമേള ഒക്ടോബര്‍ 28ന്; പരിഷ്‌ക്കരിച്ച കലാമേള മാനുവല്‍ പ്രസിദ്ധീകരിച്ചു
 • ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ അക്കാഡമിയുടെ സ്വാതന്ത്യദിനാഘോഷം പ്രൗഡോജ്ജ്വലമായി
 • ശ്രീകൃഷ്ണ ജയന്തി ആഘോഷമാക്കുവാന്‍ എസക്‌സ് ഹിന്ദു സമാജം, ചെംസ്‌ഫോര്‍ഡില്‍ സെപ്റ്റംബര്‍ 17 ന് ആഘോഷം
 • കാരുണ്യ സ്പര്‍ശവുമായി ലണ്ടന്‍ മലയാള സാഹിത്യവേദി വയനാടന്‍ ഊരുകളില്‍
 • മലയാളം മിഷന്‍ യുകെയിലേക്ക്, യുകെ പങ്കാളിത്തം കവന്‍ട്രി കേരള സ്‌കൂളിന്, മലയാളം മിഷന്‍ ഡയറക്ടര്‍ എത്തും
 • വിധിയുടെ വിളയാട്ടത്തില്‍ തളര്‍ന്നുപോയ കോഴിക്കോട്ടെ അരുണ്‍ സഹായം തേടുന്നു; വോക്കിങ് കാരുണ്യയുടെ ഒപ്പം നിങ്ങളും സഹായിക്കില്ലേ?
 • യുകെയിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആതിഥ്യമരുളാന്‍ തയ്യാറായി ഡെര്‍ബി; 66 ടീമുകളുമായി SMASH 2017 സെപ്റ്റംബര്‍ 23ന്
 • കാരുണ്യ പ്രവര്‍ത്തനത്തിന് ഫണ്ട് ശേഖരിക്കാന്‍ ഫുഡ് ഫെസ്റ്റിവല്‍ ഒരുക്കി എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍
 • വയനാടന്‍ ചുരം കടന്ന് കാരുണ്യത്തിന്റ കാര്യങ്ങളുമായി ലണ്ടന്‍ മലയാള സാഹിത്യവേദി
 • വോക്കിംഗ് കാരുണ്യയുടെ ജൂലൈ മാസത്തെ സഹായമായ 53000 രൂപ ജോസിന് കൈമാറി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway